ഇത് എന്റെ അവസാന തെരഞ്ഞെടുപ്പ്: സുശീൽകുമാർ ഷിൻഡെ
Thursday, April 18, 2019 12:43 AM IST
സോളാപ്പുർ: ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നു മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും സോളാപ്പുരിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ സുശീൽകുമാർ ഷിൻഡെ. ലിംഗായത്ത് മഠാധിപതി ജയ്സിദ്ധേശ്വർ സ്വാമിയാണു സോളാപ്പുരിലെ ബിജെപി സ്ഥാനാർഥി. വൻചിത് ബഹുജൻ അഘാഡി സ്ഥാനാർഥിയായി പ്രകാശ് അംബേദ്കറും മത്സരിക്കുന്നു.
കഴിഞ്ഞതവണ സോളാപ്പുരിൽ ഷിൻഡെ പരാജയപ്പെട്ടിരുന്നു. മൻമോഹൻ സിംഗ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഷിൻഡെ മഹാരാഷ്ട്രയിൽ 2003-04 കാലത്ത് മുഖ്യമന്ത്രിയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലെത്തിയ ഏക ദളിത് വിഭാഗക്കാരനാണ് ഇദ്ദേഹം. ആന്ധ്രപ്രദേശ് ഗവർണറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.