പന്തപ്ലാക്കൽ കുടുംബയോഗം
Monday, November 11, 2024 4:19 AM IST
കണ്ണൂർ: ഇരുപത്തിരണ്ടാമത് പന്തപ്ലാക്കൽ കുടുംബയോഗം ഇരിട്ടി ഓടന്തോടുള്ള പന്തപ്ലാക്കൽ പി.വി. ചാക്കോയുടെ ഭവനത്തിൽ നടന്നു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ബേബി പന്തപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
സണ്ണി ജോസഫ് എംഎൽഎ മുഖ്യസന്ദേശം നൽകി. ഫാ. മാത്യുപാലമറ്റം, തലശേരി അതിരൂപത പ്രൊക്കുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റം, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു, ഫാ. സനീഷ് പന്തപ്ലാക്കൽ എംഎസ്ടി, റിജു പന്തപ്ലാക്കൽ, പി.വി. ചാക്കോ ഓടന്തോട്, ജോസ് പന്തപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
പൗരോഹിത്യസ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫാ. തോമസ് പന്തപ്ലാക്കൽ സിഎംഐ, സിറിയക് ചെറിയാൻ പന്തപ്ലാക്കൽ, ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും ആൽബങ്ങളുടെയും രചയിതാവ് മായാ ജേക്കബ് എന്നിവരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.