വയനാട്ടില്‍ കോണ്‍ഗ്രസ് കള്ളപ്പണം ഒഴുക്കുന്നു: പി.കെ. കൃഷ്ണദാസ്
Monday, November 11, 2024 4:19 AM IST
കല്‍പ്പറ്റ: കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കര്‍ണാടകയില്‍നിന്നാണു കള്ളപ്പണം മണ്ഡലത്തില്‍ എത്തിച്ചത്. മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ കര്‍ണാടക എംഎല്‍എമാരുടെ വാഹനങ്ങളിലും കോടികള്‍ കൊണ്ടുവന്നതായി സംശയമുണ്ട്.
വഖഫ് നിയമത്തിന്റെ പേരില്‍ കേരളത്തിലെ ഒരു സാധാരണക്കാരനും വഴിയാധാരമാകാന്‍ ബിജെപി അനുവദിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.