സംസ്ഥാന സുരക്ഷാ കമ്മീഷന് പുനഃസംഘടിപ്പിക്കും
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: സംസ്ഥാന സുരക്ഷാ കമ്മീഷന് പുനഃസംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കമ്മീഷന് പുനഃസംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.