വാഹനമിടിച്ചിട്ട് നിർത്താതെ പോയി: ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Wednesday, October 16, 2024 12:22 AM IST
കാക്കനാട്: ബൈക്കിൽ കാറിടിച്ചിട്ട് നിർത്താതെ പോയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു മാസത്തേക്കു മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.
ഫോർട്ട്കൊച്ചി സ്വദേശികളായ ഫഹീമും സഹോദരൻ യാസിറും യാത്ര ചെയ്തിരുന്ന ബൈക്കിലാണ് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചത്.
സെപ്റ്റംബർ എട്ടിനായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തലയിടിച്ച് വീണിരുന്നെങ്കിൽ ഇന്ന് ഞങ്ങൾ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഫഹീം പോലീസിനു മൊഴി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിക്കെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സംഭവസമയം ശ്രീനാഥ് ഭാസിക്കൊപ്പം കാറിലുണ്ടായിരുന്നവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.