മലയോര ഹൈവേ: വനഭൂമി വിട്ടു നൽകുന്നതിൽ സമയബന്ധിത നടപടിയെന്ന് ശശീന്ദ്രൻ
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: മലയോര ഹൈവേ നിർമാണം സുഗമമാക്കാൻ വനഭൂമി വിട്ടുനൽകുന്നതിലടക്കം സമയബന്ധിതമായി നടപടികളെടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
അനധികൃത മരംമുറി തടയാൻ പദ്ധതിപ്രദേശത്തിന്റെ അതിർത്തി തിരിക്കാൻ റോഡ് ഫണ്ട് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം. രാജഗോപാലിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
വനഭൂമി വ്യക്തമായി മാർക്ക് ചെയ്തശേഷം പദ്ധതിക്കായി കൈമാറും. ഈ ഭൂമിയിലെ മരങ്ങൾ മുറിക്കാനും വനംവകുപ്പ് അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.