പാലിയേറ്റീവ് പവര്‍ഗ്രിഡ് രൂപീകരിക്കും
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമുള്ളവര്‍ക്കെല്ലാം സാന്ത്വന പരിചരണം ഉറപ്പാക്കാനായി പാലിയേറ്റീവ് പവര്‍ഗ്രിഡ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സര്‍ക്കാര്‍ സംവിധാനങ്ങളെയും സന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ചാകും ഇതെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി നിയമസഭയെ അറിയിച്ചു. 2025 ഡിസംബറിനു മുന്‍പായി ഗ്രീഡ് പൂര്‍ത്തിയാക്കാന്‍ കഴിയും.