ബൈക്കിൽ മിനിലോറി ഇടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
Tuesday, October 15, 2024 1:29 AM IST
ഏലൂർ: കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനിലോറി ഇടിച്ച് എസി മെക്കാനിക്കുകളായ രണ്ടു യുവാക്കൾ മരിച്ചു. കളമശേരി പുതിയ റോഡ് വണ്‍ ടച്ച് ഇലക്ട്രോണിക്സ് ജീവനക്കാരായ രാഹുൽ രാജ് (22), ആദിഷ് (21) എന്നിവരാണ് മരിച്ചത്. രാത്രി 11ഓടെയായിരുന്നു അപകടം.
ഇരുവരും കളമശേരിയിൽനിന്നു ഭക്ഷണം കഴിച്ചശേഷം പാതാളത്തെ താമസസ്ഥലത്തേക്കു ബൈക്കിൽ മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്.
ഉടൻ നാട്ടുകാർ ഇരുവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിമാലി കന്പിളികണ്ടം പാറത്തോട് പൂക്കാട്ട് വീട്ടിൽ രാജൻകുട്ടിയുടെ മകനാണ് രാഹുൽ രാജ്. അമ്മ: ബിന്ദു. സഹോദരി: രാധിക (ഡിഗ്രി വിദ്യാർഥിനി).
കോഴിക്കോട് പയ്യോളി മണിയൂരിൽ തൈവച്ചപറന്പിൽ രമേശന്റെ മകനാണ് ആദിഷ്. അമ്മ: ബീന. സഹോദരൻ: അനന്തു.