പിഎസ്സി 11 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: 11 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (മെഡിക്കല്‍ കോളജ് ന്യൂറോളജി) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന് ഗ്രേഡ് 2, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ യൂണിറ്റ്) റിസര്‍ച്ച് ഓഫീസര്‍ (ആയുര്‍വേദ), ആരോഗ്യ വകുപ്പില്‍ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), എറണാകുളം ജില്ലയില്‍ എന്‍സിസി വകുപ്പില്‍ ബോട്ട് കീപ്പര്‍ (വിമുക്തഭടന്മാര് മാത്രം), പോലീസ് (കെസിപി) വകുപ്പില്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി), പോലീസ് (എപിബി) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി), കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ -എന്‍സിഎ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.