ജസ്റ്റീസ് കുര്യൻ ജോസഫിന് അവാർഡ്
Tuesday, October 15, 2024 1:29 AM IST
തൃശൂർ: ബാർ കൗൺസിൽ ഓഫ് കേരള ഏർപ്പെടുത്തിയ ഡോ.എൻ.ആർ. മാധവമേനോൻ എന്‍ഡോവ്മെന്റ് അവാർഡ് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിനു സമ്മാനിക്കുമെന്നു ചെയർമാൻ ടി.എസ്. അജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. നിയമരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം.
26ന് ഉച്ചകഴിഞ്ഞു മൂന്നിനു ഡിബിസിഎൽസിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സൂര്യകാന്ത് മുഖ്യാതിഥിയാകും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് മുഹമ്മദ് മുസ്താഖ്, ജസ്റ്റീസ് എൻ. നഗരേഷ് എന്നിവരും മനൻ കുമാർ മിസ്ര, മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ എം.ആർ. മൗനിഷ്, ജോജോ ജോർജ് എന്നിവരും പങ്കെടുത്തു.