വായ്പ വിതരണം ചെയ്തു
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാമ്പത്തിക സേവനം നല്കുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് 6300 പേര്‍ക്കായി 250 കോടിയോളം രൂപയുടെ വായ്പ വിതരണം ചെയ്തതായി മന്ത്രി വി. അബ്ദുറഹ്മാന്.
സ്വയം തൊഴില്‍, മൈക്രോ ഫിനാന്‍സ്, ബിസിനസ് വിപുലീകരണം, വിദ്യാഭ്യാസ വായ്പ, പ്രവാസി സ്വയംതൊഴില്‍ വായ്പ എന്നിവ അടക്കമുള്ളതാണിത്. വിദേശ സര്‍വകലാശാലകളില്‍ ഉന്നതവിദ്യഭ്യാസം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.