കൃഷിഭൂമി വിഷരഹിതമാക്കാൻ ജൈവകൃഷിയിലേക്ക് മടങ്ങണം: മന്ത്രി പി. പ്രസാദ്
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: കൃഷി ഭൂമി വിഷരഹിതമാകാന് ജൈവ കൃഷിയിലേക്ക് മാറണമെന്നു കൃഷിമന്ത്രി പി.പ്രസാദ്.
ജൈവ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിപണി കണ്ടെത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വിരികയാണെന്നും ജൈവകൃഷിയിലേക്ക് തിരിച്ചുപോയാല്‍ ഉത്പാദനം കുറയുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും മന്ത്രി നിയമസഭാ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
ഹോര്‍ട്ടികോര്‍പ് നാല് പായ്ക്ക് ഹൗസുകള്‍ ആരംഭിക്കും
തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പ് ഹോര്‍ട്ടികോര്‍പ് നാല് ഇന്റഗ്രേറ്റഡ് പായ്ക്ക് ഹൗസുകള്‍ ആരംഭിക്കും. കഴക്കൂട്ടം, ഒല്ലൂര്‍, ദേവികുളം, തൃക്കാക്കര എന്നിവിടങ്ങളിലാണ് പായ്ക്ക് ഹൗസുകൾ ആരംഭിക്കുന്നതെന്നു മന്ത്രി പി. പ്രസാദ് അറിയിച്ചു.
ആര്‍ഐഡിഎഫ്-എഫ്ഐഡിഎച്ച് ഫണ്ട് ഉപയോഗിച്ച് സ്റ്റേറ്റ്ഹോര്ട്ടി കള്‍ച്ചര്‍ മിഷന് മുഖേനയാണ് നടപ്പാക്കുക. കാര്‍ഷികോത്പന്നങ്ങളുടെ സംഭരണ- സംസ്കരണ സംവിധാനങ്ങള്‍ ആധുനികരിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദന-വിതരണ ശൃംഖല വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടികള്‍.
വയനാട് ജില്ലയിലെ ഇടവകയിലും തൃശൂരിലെ പരിയാരത്തും 20 ടണ്‍ സം ഭരണശേഷിയുള്ള ശീതീകരണ സംവിധാനത്തോടുകൂടിയ പഴം-പച്ചക്കറി പായ്ക്ക് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.