ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യം; ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. വിവരങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.
മലപ്പുറം പരാമര്‍ശ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമാണ്. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ട്. ഈ വിഷയത്തില്‍ ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വസ്തുതകളെ ഗവര്‍ണര്‍ തെറ്റായി വ്യാഖ്യാനിച്ചു.
സ്വര്‍ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും ഇരുട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്നും വിഷയത്തില്‍ കൂടുതല്‍ സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.
തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്ന ഗവര്‍ണറുടെ പരാമര്‍ശം അനാവശ്യമാണ്. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. വിവാദ അഭിമുഖം ദ ഹിന്ദു തിരുത്തിയിരുന്നു. ഖേദ പ്രകടനവും നടത്തി.
ഗവര്‍ണറുമായി ഇക്കാര്യത്തില്‍ തര്‍ക്കത്തിന് ഇല്ലെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞത് സ്വര്‍ണം പിടിച്ച കേസുകള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നു ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്നു ചോദിച്ച ഗവര്‍ണര്‍ തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയാമെന്നും പ്രതികരിച്ചു. ഗവര്‍ണര്‍