നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ആശങ്ക വേണ്ട: മന്ത്രി ബിന്ദു
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ഒരാശങ്കയും വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. പ്രഫ. ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്തുന്നത് ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശങ്ങൾക്കനുസൃതമായിട്ടാണ് നാലുവർഷ ബിരുദ പ്രോഗ്രാം ചിട്ടപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.