ജലവകുപ്പ് അതിഥിമന്ദിരങ്ങൾ പൊതുജനങ്ങൾക്കു തുറന്നുനൽകും: മന്ത്രി റോഷി അഗസ്റ്റിൻ
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം : ജലവകുപ്പ് അതിഥിമന്ദിരങ്ങൾ പൊതുജനങ്ങൾക്കു തുറന്നുനൽകുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു.
പൊതുജനങ്ങളുടെ ഉപയോഗത്തിനായി ജലവകുപ്പിനു കീഴിലുള്ള അതിഥിമന്ദിരങ്ങൾ നവീകരിക്കുകയും സാധ്യമായ ഇടങ്ങളിൽ പുതിയതു പണിയുകയും ചെയ്യും.
വെള്ളയന്പലം വെല്ലിംഗ്ടണ്‍ വാട്ടർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കും. ജല വകുപ്പിന്റെ തനതു വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.