സിനിമാ മേഖലയ്ക്കായി നിയമനിർമാണം ഉടൻ: മന്ത്രി സജി ചെറിയാൻ
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയ്ക്കായി നിയമ നിർമാണം ഉടനെന്നു മന്ത്രി സജി ചെറിയാൻ. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്കു സർക്കാർ കടക്കും.
സമഗ്ര സിനിമാ നയത്തിനായി രൂപവത്കരിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ടു സമർപ്പിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കാലതാമസം വരുത്തിയിട്ടില്ല.
ജസ്റ്റീസ് ഹേമ നൽകിയ കത്തിന്റെയും വിവരാവകാശ കമ്മീഷണറുടെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണു റിപ്പോർട്ട് പുറത്തുവിടാതിരുന്നതെന്നും മന്ത്രി പറഞ്ഞു.