മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ
Thursday, October 10, 2024 1:35 AM IST
തിരുവനന്തപുരം: മുൻ ഡിപിജി ആർ. ശ്രീലേഖ ബിജെപിയിൽ ചേർന്നു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ ശ്രീലേഖയുടെ വസതിയിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രീലേഖയ്ക്ക് ബിജെപി അംഗത്വം നല്കി.
രണ്ടു വർഷം മുന്പ് സർവീസിൽനിന്ന് വിരമിച്ച ശ്രീലേഖ കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ്. മൂന്ന് ആഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയിൽ ചേർന്നതെന്ന് ശ്രീലേഖ പ്രതികരിച്ചു.