തിരുവനന്തപുരം ചാന്പ്യൻമാർ
Thursday, October 10, 2024 1:35 AM IST
കണ്ണൂർ: കണ്ണൂരിൽ നടന്ന 66-ാമത് കേരള സ്കൂൾ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങൾ പൂർത്തിയായി. റസ്ലിംഗിൽ 17 സ്വർണവും ഒൻപത് വെള്ളിയും 11 വെങ്കലവു നേടി തിരുവനന്തപുരം ചാന്പ്യൻമാരായി.
19 സ്വർണവും ആറു വെള്ളിയും ഏഴു വെങ്കലമായി 120 പോയിന്റുകൾ നേടി ആതിഥേയരായ കണ്ണൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏഴു വീതം സ്വർണവും വെള്ളിയും 18 വെങ്കലവുമായി 74 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ജിംനാസ്റ്റിക്സിലും തിരുവനന്തപുരമാണ് ചാന്പ്യൻമാർ.
28 സ്വർണവും 31 വെള്ളിയും 28 വെങ്കലവുമായാണ് തിരുവനന്തപുരം ജേതാക്കളായത്. ഒൻപത് സ്വർണം, ഏഴുവീതം വെള്ളിയും വെങ്കലവും നേടി 73 പോയിന്റുകൾ കരസ്ഥമാക്കിയ കണ്ണൂർ രണ്ടാം സ്ഥാനവും 19 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. ജൂണിയർ ആൺകുട്ടികളുടെ ബാസ്കറ്റ് ബോൾ മത്സരത്തിൽ തൃശൂർ ജേതാക്കളായി. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. കോട്ടയം മൂന്നാമതെത്തി.
തയ്ക്വാണ്ടോയിൽ ആകെയുള്ള 69 ഇനങ്ങളിൽ 48 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 13 സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും നേടി 95 പോയിന്റുകളോടെ കാസർഗോഡ് മുന്നിട്ടു നിൽക്കുന്നു.
എട്ട് സ്വർണം, ഏഴു വീതം വെള്ളിയും വെങ്കലവുമായി 68 പോയിന്റുകളോടെ മലപ്പുറം രണ്ടാം സ്ഥാനത്തും എട്ട് സ്വർണം, നാലു വെള്ളി, ആറ് വെങ്കലം എന്നിവ നേടി58 പോയിന്റു നേടി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുണ്ട്. മൂന്നു ദിവസമായി നടന്നുവന്ന മത്സരങ്ങളിൽ രണ്ടായിരത്തോളം കായിക പ്രതിഭകളാണ് മാറ്റുരച്ചത്.