സംസ്ഥാനതല ക്വിസ് മത്സരം നടത്തും
Thursday, October 10, 2024 1:35 AM IST
തൃശൂർ: ആർപി ഗ്രൂപ്പ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനും മുൻ മാനേജരുമായ ആർ.പി. മൊയ്തൂട്ടി സാഹിബിന്റെ 19-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംസ്ഥാനതല ക്വിസ് മത്സരം നടത്തും. സ്കൂളും ആർ.പി. മൊയ്തൂട്ടി ഫൗണ്ടേഷനും സംയുക്തമായി ഹൈസ്കൂൾ-ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ‘ബ്രെയിൻസ് 2024’ എന്ന പേരിലാണു മത്സരങ്ങൾ.
ഒന്നാംഘട്ടമത്സരം 15ന് രാത്രി ഏഴുമുതൽ 7.30 വരെ ഓണ്‍ലൈനായി നടത്തും. ഓരോ ജില്ലയിൽനിന്നു മൂന്നു പേരെ വീതം തെരഞ്ഞെടുക്കും. രണ്ടാംഘട്ട മത്സരം ഓണ്‍ലൈനായി 19ന് നടത്തും. അഞ്ചു പേരെ ഫൈനലിലേക്കു തെരഞ്ഞെടുക്കും.
24ന് രാവിലെ 10.30ന് എസ്എസ്എംവിഎച്ച്എസ് സ്കൂളിൽ ഫൈനൽ മത്സരങ്ങൾ നടത്തും. വിജയികൾക്കു പ്രശസ്തിപത്രവും ട്രോഫിയും കാഷ് അവാർഡും നൽകും. ഗൂഗിൾ ഫോം വഴിയാണു രജിസ്ട്രേഷൻ. ഫോണ്‍: 9846618352.
24ന് രാവിലെ 10.30ന് യുപി വിഭാഗം വിദ്യാർഥികൾക്കായി ‘ജീവിതവിജയത്തിൽ അച്ചടക്കത്തിനുള്ള പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രസംഗമത്സരവും എൽകെജി, എൽപി വിദ്യാർഥികൾക്കായി കളറിംഗ് മത്സരവും നടത്തും.
ആർ.എസ്. ഷക്കീർ, പി.കെ. സിറാജുദീൻ, സി.എൽ. വിൻസെന്റ്, സൈജോ ജോസഫ്, താഹിറ ഫൈസൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.