ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്നത് ഭരണഘടനാ ലംഘനം: കെ. സുരേന്ദ്രന്
Wednesday, October 9, 2024 2:06 AM IST
കൊച്ചി: ഗവര്‍ണര്‍ വിളിപ്പിച്ചിട്ടും ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും രാജ്ഭവനിലേക്ക് മുഖ്യമന്ത്രി അയയ്ക്കാതിരുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പിണറായി വിജയന്റെ നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.