എയിംസിന്റെ കാര്യത്തിൽ കേന്ദ്രം നിലപാടു വ്യക്തമാക്കിയിട്ടില്ല: മന്ത്രി പി. രാജീവ്
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഒരു വിവരവും അറിയിച്ചിട്ടില്ലെന്നു മന്ത്രി പി.രാജീവ്.
റിക്കാർഡ് വേഗത്തിലാണു പദ്ധതിക്കുള്ള സ്ഥലമേറ്റെടുത്തു നൽകിയത്. എന്നാൽ എയിംസ് അനുവദിക്കുമെന്നോ ഇല്ലെന്നൊ ഒരു തരത്തിലുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.