ദക്ഷ് 24: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഓവറോള്‍ ചാമ്പ്യന്മാര്
Wednesday, October 9, 2024 12:41 AM IST
അങ്കമാലി: ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍(ഡിസ്റ്റ്) സ്കൂള്‍ ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദക്ഷ് 24 -ദേശീയതല മാനേജ്മെന്റ് ഫെസ്റ്റില്‍ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി.
ബെസ്റ്റ് മാനേജ്മെന്റ് ടീം ഇനത്തിലും ബിസിനസ് പ്ലാനിലും ഒന്നാം സ്ഥാനം നേടിയാണ് ക്രൈസ്റ്റ് ഓവറോള്‍ ചാമ്പ്യന്മാരായത്.
ഫിനാന്‍സ് ഗെയിമില്‍ എസ്ഡിഎം കോളജ് ഓഫ് ബിസിനസ് മാനേജ്മെന്റ്, ബിസിനസ് ക്വിസില്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, എച്ച്ആര്‍ ഗെയിമില്‍ കോഴിക്കോട് ഫാറൂഖ് കോളജ്, മാര്‍ക്കറ്റിംഗ് ഗെയിമില്‍ കാക്കനാട് രാജഗിരി, ട്രഷര്‍ ഹണ്ടില്‍ ഡിസിഎംഎസ് കോളജ്, കോര്‍പറേറ്റ് വാക്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരള, ഫുട്ബോളില്‍ വൈപ്പിന്‍ ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് എന്നീ കോളജുകളും ജേതാക്കളായി. ബെസ്റ്റ് മാനേജരായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ പ്രിഥ്വി സായ് തെരഞ്ഞെടുക്കപ്പെട്ടു.