സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം; കോഴിക്കോടിന് കിരീടം
Sunday, October 6, 2024 2:13 AM IST
കണ്ണൂർ: പരിമിതികൾ കലാവൈഭവങ്ങൾക്ക് വഴിമാറിയ 25-ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. 588 പോയന്റുമായാണ് കോഴിക്കോട് സ്വർണക്കപ്പ് സ്വന്തമാക്കിയത്. 498 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും 482 പോയിന്റോടെ തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കോട്ടയം (432) നാലാമതും എറണാകുളം (396) അഞ്ചാമതും എത്തി. മറ്റ് ജില്ലകളുടെ പോയിന്റ് നില: തിരുവനന്തപുരം (381). കാസർഗോഡ്(318), കണ്ണൂർ(282), പാലക്കാട് (279), പത്തനംതിട്ട(257), കൊല്ലം(233), വയനാട് (196), ഇടുക്കി (97), ആലപ്പുഴ (45). കഴിഞ്ഞ വർഷം തൃശൂരാണ് കിരീടം സ്വന്തമാക്കിയിരുന്നത്. കോഴിക്കോട് രണ്ടാം സ്ഥാനത്തായിരുന്നു.
കേൾവി പരിമിതികളുള്ളവരുടെ വിഭാഗത്തിൽ 100 പോയിന്റുമായി കോട്ടയം നീർപാറ എച്ച്എസ്എസ് ഫോർ ദ ഡഫ് അസീസി മൗണ്ട്, അടൂർ മണക്കാല സിഎസ്ഐ എച്ച്എസ്എസ് ഫോർ ദ പാർഷ്യലി ഹിയറിംഗ് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം നേടി. 98 പോയിന്റുമായി സെന്റ് ക്ലെയർ ഓറൽ സ്കൂൾ ഫോർഡ് ദി ഡഫ്, വയനാട് പൂമല സെന്റ് റെസല്ലോ സ്പീച്ച് ആൻഡ് ഹിയറിംഗ്, കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർസെക്കൻഡറി സ്കൂൾ കോഴിക്കോട് എന്നിവ രണ്ടാം സ്ഥാനത്തെത്തി.
കാഴ്ചപരിമിതരുടെ വിഭാഗത്തിൽ 98 പോയിന്റോടെ കാലിക്കട്ട് എച്ച്എസ്എസ് ഫോര്‍ ദ ഹാന്‍ഡികാപ്ഡ് ഒന്നാം സ്ഥാനവും 94 പോയിന്റോടെ ഒളശ ഗവ. സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് രണ്ടാം സ്ഥാനവും 65 പോയിന്റോടെ ജിഎച്ച്എസ്എസ് മങ്കട മൂന്നാം സ്ഥാനവും നേടി.
മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ 84 പോയിന്റോടെ തൃശൂരും ഇടുക്കിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 82 പോയിന്റോടെ എറണാകുളം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകള്‍ രണ്ടാം സ്ഥാനത്തെത്തി. 78 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ സ്പീക്കർ എ.എൻ. ഷംസീർ ചാന്പ്യൻമാർക്കുള്ള ട്രോഫികൾ സമ്മാനിച്ചു.