സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങൾ ഇന്നു മുതൽ
Sunday, October 6, 2024 2:13 AM IST
കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്കുള്ള 66ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ്-3 മത്സരങ്ങൾ ഇന്നു മുതൽ ഒൻപത് വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടക്കും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. എല്ലാ ജില്ലകളിൽ നിന്നുമായി രണ്ടായിരത്തോളം കായിക പ്രതിഭകൾ കണ്ണൂരിലെത്തും. ഇന്ന് രജിസ്ട്രേഷൻ നടക്കും. നാളെ മുതലാണ് മത്സരങ്ങൾ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 7, 8, 9 തീയതികളിൽ റസ്ലിംഗ് മത്സരങ്ങളും 8, 9 തീയതികളിൽ തയ്ക്വാണ്ടോ മത്സരങ്ങളും നടക്കും.
ബാസ്കറ്റ്ബോൾ 8, 9 തീയതികളിൽ തലശേരി ബാസ്കറ്റ്ബോൾ ഇൻഡോർ സ്റ്റേഡിയത്തിലും ആർച്ചറി മത്സരം 7, 8 തീയതികളിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലും യോഗാസന മത്സരങ്ങൾ 8, 9 തീയതികളിൽ ജിവിഎച്ച്എസ്എസ് സ്പോർട്സിലും ജിംനാസ്റ്റിക്സ് മത്സരങ്ങൾ 8, 9 തീയതികളിൽ തലശേരി സായ് സെന്ററിലും നടക്കും.