പ്രഫഷണൽ തൊഴിൽനയം സംസ്ഥാനം ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി
Sunday, October 6, 2024 2:13 AM IST
തിരുവനന്തപുരം: ജനാധിപത്യപരമായുള്ള പ്രഫഷണൽ തൊഴിൽ നയം കേരളം ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഫഷണലുകൾ ഇന്നു സുരക്ഷിത തൊഴിൽ മേഖലയിൽ അല്ല.
പ്രഫഷണലുകൾക്ക് സുരക്ഷിത തൊഴിൽ മേഖല ഒരുക്കുന്നതിനായി പ്രത്യേക ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് പ്രഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രഫഷണൽ മേഖല സുരക്ഷിത തൊഴിൽ മേഖല എന്നാണ് പൊതുവേയുള്ള ധാരണ. ജോലിഭാരം താങ്ങാനാകാതെ മലയാളി യുവതി ആത്മഹത്യ ചെയ്ത അവസ്ഥ വല്ലാത്ത നൊന്പരമുണ്ടാക്കി.
തൊഴിൽ സമയം പരാമാവധി 14 മണിക്കൂർ വരെയാക്കി ഒരു സംസ്ഥാനം നിയമനിർമാണം നടത്തിയിരുന്നു. ലോകമെന്പാടും എട്ടു മണിക്കൂർ തൊഴിൽ സമയമായി നിജപ്പെടുത്തിയതിനു ശേഷമാണ് 14 മണിക്കൂർ സമയം ഏർപ്പെടുത്തിയത്. എന്നാൽ, കേരളത്തിൽ ജനാധിപത്യപരമായ മാർഗത്തിലൂടെ മാത്രമേ തൊഴിൽ നയം രൂപപ്പെടുത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ എ.എ. റഹീം എംപി അധ്യക്ഷത വഹിച്ചു.