മിശിഹാനുകരണ സന്യാസിനീ സമൂഹം ശതാബ്ദി ഉദ്ഘാടനം ഇന്ന് തിരുവല്ലയിൽ
Wednesday, September 18, 2024 1:57 AM IST
തിരുവല്ല: മിശിഹാനുകരണ സന്യാസിനീ സമൂഹത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ഇന്ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.
രാവിലെ എട്ടിന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബായുടെ മുഖ്യകാർമികത്വത്തിൽ സമൂഹ ബലി. ചങ്ങനാശേരി നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ വചനസന്ദേശം നൽകും.
10.30ന് നടക്കുന്ന പൊതുസമ്മേളനം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ബഥനി സന്യാസിനീ സമൂഹം മദർ ജനറൽ സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും.
ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ആന്റോ ആന്റണി എംപി, മാത്യു ടി . തോമസ് എംഎൽഎ , ബഥനി ആശ്രമം സുപ്പീരിയർ ജനറൽ ഡോ. ഗീവർഗീസ് കുറ്റിയിൽ ഒഐസി, ഡോ. മദർ ലിഡിയ ഡിഎം , മുൻ ഡിജിപി ജേക്കബ് പുന്നൂസ്, മൂവാറ്റുപുഴ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ജോസ്ന എസ്ഐസി, എംസിഎ പ്രസിഡന്റ ഏബ്രഹാം പറ്റ്യാനി, തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.