എം.വി. ഗോവിന്ദൻ വിദേശപര്യടനത്തിൽ
Wednesday, September 18, 2024 1:57 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുടുംബവുമൊത്തു വിദേശ പര്യടനത്തിൽ. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് എം.വി. ഗോവിന്ദൻ ഓസ്ട്രേലിയയ്ക്കു പോയത്. ഒരാഴ്ചത്തെ സന്ദർശനമാണു തീരുമാനിച്ചിട്ടുള്ളത്.