ദുരിശ്വാസത്തിനു ചെലവഴിച്ച തുകയില്‍ വ്യക്തത വരുത്തണം: കെ. സുരേന്ദ്രന്
Wednesday, September 18, 2024 1:57 AM IST
കോഴിക്കോട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തുക ചെലവഴിച്ചതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തത വരുത്താന്‍ തയാറാകണമെന്നു ബിജെപി.
ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതിനുപകരം മുഖ്യമന്ത്രി നേരിട്ട് മാധ്യങ്ങളോട് ഇക്കാര്യം പറയണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തമുഖത്ത് കണക്കുകള്‍ പെരുപ്പിച്ചുകാട്ടി തട്ടിപ്പുനടത്താനുള്ള നീക്കമാണിത്. ചെലവ് ഡിവൈഎഫ്ഐക്കാര്ക്കാരുടേതാണോ അതോ സര്‍ക്കാര്‍ ജീവനക്കാരുടേതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഒന്നുകില്‍ കേന്ദ്രത്തെ കബളിപ്പിക്കാനാണു സര്‍ക്കാര്‍ നീക്കം. അല്ലെങ്കില്‍ പണം അടിച്ചുമാറ്റുകയാണ് ലക്ഷ്യം. കേന്ദ്ര സഹായം ഇതുപോലെ കിട്ടിയിട്ടുള്ള കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല. വയനാട്ടില്‍ പുരനധിവാസം പാളി.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സഹായം ലഭ്യമാക്കുന്നതില്‍ വീഴ്ചയൊന്നും വന്നിട്ടില്ല. കേന്ദ്രം ആവശ്യപ്പെട്ട കണക്കുകള്‍ നല്കിയാല് സഹായം കിട്ടും. അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഭാഗത്തു വീഴ്ചയുണ്ടായി- സുരേന്ദ്രന് പറഞ്ഞു.