ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: നഷ്ടപ്പെടുന്നതു ലക്ഷങ്ങളെന്ന് പോലീസ്
Wednesday, September 18, 2024 1:57 AM IST
കണ്ണൂർ: വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ഷെയർ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്നും മറ്റുമുള്ള വ്യാജ പ്രലോഭനത്തിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽനിന്നു രണ്ടു മാസത്തിനുള്ളിൽ പത്തു കേസുകളിലായി എട്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പോലീസ്. ഈ കേസുകളിൽ സൈബർ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പോലീസ് നല്കുന്ന ജാഗ്രതാനിർദേശം
►വിദേശത്തുനിന്നു പണം അയയ്ക്കുന്നവര്‍ ഏജന്റ് മുഖേന പണം അയയ്ക്കാതെ ബാങ്കുകള്‍ വഴിയും മണി ട്രാൻസഫർ വഴിയും പണം അയയ്ക്കുക.
►വ്യാജവാഗ്ദാനങ്ങളിൽ വിശ്വസിച്ചു ട്രേഡിംഗ് ചെയ്യുന്നതിനും പാർട്ടൈം ജോലി ചെയ്യുന്നതിനും പണം നല്‍കാതിരിക്കുക.
►ലോണ്‍ നല്‍കാമെന്നു പറഞ്ഞു വിളിക്കുന്നവർക്കു അങ്ങോട്ട് പണം അയച്ചുകൊടുക്കുകയോ നല്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷന്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്.
►അജ്ഞാത നമ്പറിൽനിന്നു നിങ്ങൾക്കെതിരേ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോടു പ്രതികരിക്കാതിരിക്കുക.