കേരളം ആരോഗ്യമേഖലയ്ക്കു മാതൃക: മുഖ്യമന്ത്രി
Friday, September 13, 2024 1:23 AM IST
കൊച്ചി: ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന സംവിധാനത്തിന് രൂപം നൽകാൻ കേരളത്തിനു കഴിയുന്നത് അഭിമാനകരവും രാജ്യത്തിനു മാതൃകയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുൻനിര ഇൻ വിട്രോ ഡയഗ്നോസ്റ്റിക്സ് (ഐവിഡി) നിർമാതാക്കളായ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് കാക്കനാട് ഇൻഫോപാർക്കിൽ നിർമിക്കുന്ന ഉപകരണ നിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെയ്ക്ക് ഇൻ കേരളയുടെ ഭാഗമായി ജാപ്പനീസ് കമ്പനിയുമായി ചേർന്നു നടപ്പാക്കുന്ന പുതിയ ഉപകരണ നിർമാണ കേന്ദ്രം കേരളത്തിലെ ആരോഗ്യരംഗത്തിന് മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ്, അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഇൻഫോപാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുമായി ചേർന്നാണു നിർമിച്ചത്.