മുഖ്യമന്ത്രി എഡിജിപിയെ ഭയപ്പെടുന്നു: പി.സി. തോമസ്
Friday, September 13, 2024 1:23 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എഡിജിപി അജിത്കുമാറിനെ ഭയപ്പെടുന്നുവെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
മുഖ്യമന്ത്രി പറഞ്ഞിട്ടാണു താന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നുള്ള വസ്തുത വ്യക്തമായി പുറത്തുപറയും എന്നുള്ള ഭയപ്പാടായിരിക്കാം അദ്ദേഹത്തിന്. ഭയപ്പെട്ടു കേരളത്തെ നയിക്കാന്‍ പിണറായി വിജയനു കഴിയില്ല. അവസാനനിമിഷം വരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമം അദ്ദേഹം തുടരുമെന്നും പി.സി. തോമസ് പറഞ്ഞു.