കേരള ഫോക്ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു
Wednesday, September 11, 2024 1:46 AM IST
കണ്ണൂർ: കേരള ഫോക്ലോർ അക്കാദമി 2023 വർഷത്തെ നാടൻകലാകാരന്മാർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് അവാർഡിനു പരിഗണിക്കു ന്നത്.
കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ നമ്പർ എന്നിവയും ചേർക്കണം. മുകളിൽ പറഞ്ഞ വിവരങ്ങൾ എഴുതിയോ ടൈപ്പ് ചെയ്തോ കലാകാരൻ ഒപ്പിട്ടു സമർപ്പിക്കണം.
കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപറേഷൻ/ മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ/പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം.
പ്രാഗല്ഭ്യം തെളിയിക്കുന്നതിനു മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികളിൽനിന്നുമുള്ള സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.
അപേക്ഷകൾ ഒക്ടോബർ 25നുള്ളിൽ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.ഒ. ചിറക്കൽ. കണ്ണൂർ-11 എ വിലാസത്തിൽ ലഭിച്ചിരിക്കണം വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദേശിക്കാം.