മണിപ്പുരിനെ കേന്ദ്രഭരണപ്രദേശം ആക്കണം: ആക്ട്സ്
Wednesday, September 11, 2024 1:46 AM IST
തിരുവനന്തപുരം: വംശീയ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരിൽ ശാശ്വത സമാധാനത്തിനായി സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പ്രധാനമന്ത്രിക്കു വീണ്ടും കത്തയച്ചു. മണിപ്പുരിൽ സംഘർഷം ആരംഭിച്ച 2023 ജൂണിൽ ഇതേ ആവശ്യം ഉന്നയിച്ച് ആക്ട്സ്, പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പലവട്ടം അനുരഞ്ജന ശ്രമങ്ങൾ നടത്തിയിട്ടും സമാധാനം പുനഃസ്ഥാപിക്കാൻ ആയിട്ടില്ല. അധികാരത്തിനു വേണ്ടിയുള്ള രണ്ടു വിഭാഗത്തിന്റെയും പോരാട്ടം അവസാനിപ്പിക്കുവാൻ കേന്ദ്രത്തിന്റെ ശക്തമായ നടപടി ഉണ്ടായേ തീരൂ.
മണിപ്പുരിനെ കേന്ദ്രഭരണപ്രദേശം ആക്കുകയാണ് ഏറ്റവും അഭികാമ്യമായ നടപടി എന്ന് ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.