കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചെയർമാൻ നിമ്മഗഡ്ഡ പ്രസാദ്, കെബിഎഫ്സി ഡയറക്ടർ നിഖിൽ ബി. നിമ്മഗഡ്ഡ, കെബിഎഫ്സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശുശെൻ വശിഷ്ത് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
മുഖ്യമന്ത്രിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം ജഴ്സി സമ്മാനിക്കുകയും വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾ കാണാൻ മുഖ്യമന്ത്രിയെ സ്റ്റേഡിയത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.