തെറ്റില്ലെന്നു സ്പീക്കര്‍
Tuesday, September 10, 2024 1:48 AM IST
കോഴിക്കോട്: എഡിജിപി എം.ആര്. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നു സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാന സംഘടനയാണെന്നും അതിന്റെ നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഉയര്‍ന്ന പോലീസ് ഓഫീസര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതില്‍ തെറ്റൊന്നും ഇല്ലല്ലോ. തന്റെ സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട് . സന്ദര്‍ശനം ഗൗരവമായി കാണേണ്ടതില്ല. ആര്‍എസ്എസ് പ്രധാന സംഘടനയാണ്.
അതിന്റെ രണ്ടു നേതാക്കളെ കണ്ടതില്‍ അപകാതയൊന്നുമില്ല. കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല. മന്ത്രിമാരുടെ ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ അഭ്യൂഹംവച്ച് പ്രതികരിക്കാന്‍ കഴിയില്ല- ഷംസീര്‍ പറഞ്ഞു.