ഈ സാഹചര്യത്തില്‍ നാവിക സേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്താനുള്ള നടപടിയിലേക്ക് നീങ്ങുന്നതിനിടെയാണ് ഇന്നലെ തൃശൂരില്‍ മൃതദേഹം കണ്ടെത്തിയത്.
ഇവിടെ കരയ്ക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല. മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ളതിനാല് വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ കൊടുങ്ങല്ലൂരിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കും. മൃതദേഹം കൊടുങ്ങല്ലൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: പരേതനായ മൊയ്തീന്‍കുഞ്ഞി-മുംതാസ് ദന്പതികളുടെ മകനാണ്. ഭാര്യ: സിയാന (ചെങ്കള). മക്കള്‍: ഫാത്തിമ റൗസ (രണ്ടാംക്ലാസ് വിദ്യാര്‍ഥിനി, ആലിയ സീനിയര്‍ സെക്കൻഡറി സ്കൂള്‍), മറിയം റാനിയ (മൂന്ന്), ആയിഷ റൈസല്‍ അര്‍വ (രണ്ട്). സഹോദരങ്ങള്‍: ഹബീബ്, അന്‍വാസ് (ദുബായ്).
മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.