ലൈഫ് ഭവന പദ്ധതി: മുദ്രപ്പത്ര വിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി
Monday, September 9, 2024 3:51 AM IST
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 10 സെന്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷന് മുദ്രപ്പത്ര വിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ സഹായത്തോടെ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കള്‍ ഭൂമി ദാനമായോ വിലയ്ക്ക് വാങ്ങിയോ നല്കുമ്പോഴും ഈ ഇളവ് ലഭിക്കും.
പ്രത്യേക പദ്ധതികള്‍ക്ക് ഭൂമി കൈമാറുമ്പോള്‍ രജിസ്ട്രേഷന് ഫീസും മുദ്രപ്പത്ര വിലയും ഒഴിവാക്കാന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവില്‍ ലൈഫ് പദ്ധതി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.