കെഎച്ച്ആര്‍എ സുരക്ഷാ പദ്ധതി: സഹായ വിതരണം നാളെ
Monday, September 9, 2024 3:30 AM IST
കൊച്ചി: ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സുരക്ഷാ പദ്ധതിയുടെ സഹായവിതരണം നാളെ നടക്കും.
എറണാകുളം എംജി റോഡിലുള്ള കെഎച്ച്ആര്‍എ ഭവനില്‍ രാവിലെ 9.30. ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങിൽ സഹായ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കും. അംഗങ്ങള്‍ക്കു മരണാനന്തര സഹായം നല്‍കുന്നതിനായി രൂപീകരിച്ചതാണ് സുരക്ഷാ പദ്ധതി. ഇതിലൂടെ അംഗത്തിന്റെ അവകാശികള്‍ക്ക് പത്തു ലക്ഷം രൂപയാണ് നല്‍കുന്നത്.