എം.ആർ. അജിത്കുമാർ നാലു ദിവസത്തെ അവധിയിൽ പോകും
Sunday, September 8, 2024 1:42 AM IST
തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപി എം.ആർ. അജിത്കുമാർ 14മുതൽ നാലു ദിവസത്തെ അവധിയിൽ പോകും.
സ്വകാര്യ ആവശ്യങ്ങൾക്കായി നേരത്തേ നൽകിയ അവധി അപേക്ഷയാണിതെന്നാണ് വിശദീകരണം. വിവാദങ്ങൾ തുടരുന്നതിനാൽ അവധി നീട്ടുന്നതും പരിഗണനയിലുണ്ട്.
പി.വി. അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ ഡിജിപിയും ആഭ്യന്തര വകുപ്പും ശിപാർശ നൽകിയെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയടക്കം വിവാദമായതിനെത്തുടർന്നാണ് അടിയന്തരമായി അവധിയിൽ പോകുന്നത്.