നിവിൻ പോളിക്കെതിരായ പരാതി തീയതി തെറ്റിയത് ഉറക്കപ്പിച്ചിലെന്നു യുവതി
Sunday, September 8, 2024 1:42 AM IST
ആലുവ: ഉറക്കപ്പിച്ചിലാണ് തീയതി തെറ്റിയതെന്ന് നടൻ നിവിൻ പോളിക്കെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി.
പീഡനം നടന്നെന്ന് യുവതി പറയുന്ന 2023 ഡിസംബർ 14, 15 തീയതികളിൽ ദുബായിയിൽ ഉണ്ടായിരുന്നില്ലെന്ന നിവിൻ പോളിയുടെ നിലപാടിന് മറുപടിയായാണ് യുവതിയുടെ പുതിയ വിശദീകരണം.
അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു.