മരംമുറി കേസ്: രണ്ടുപേർക്ക് സസ്പെൻഷൻ
Sunday, September 8, 2024 1:12 AM IST
തിരുവനന്തപുരം: വയനാട് തലപ്പുഴ റിസർവ് വനത്തിൽനിന്ന് അനുമതിയില്ലാതെ മരം മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
എസ്എഫ്ഒ പി.വി. ശ്രീധരൻ, സി.ജെ. റോബർട്ട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഡിഎഫ്ഒ ചീഫ് കണ്‍സർവേറ്റർ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ശിപാർശ ചെയ്തിരുന്നു.