എഡിജിപി സിപിഎം ഏജന്റ്: കെ. സുധാകരൻ
Sunday, September 8, 2024 1:12 AM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഏജന്റാണെന്നും അദ്ദേഹത്തെ കാത്തിരിക്കുന്നത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഗതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
എൽഡിഎഫ് സർക്കാർ ആർഎസ്എസിന് കീഴ്പ്പെട്ടിരിക്കുകാണ്. മുഖ്യമന്ത്രിയുടെയും സിപിഎം കേരള ഘടകത്തിന്റെയും പരസ്യമായ ആർഎസ്എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആർജവം സിപിഎം നേതൃത്വം കാട്ടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.