തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 29 ാമ​​​ത് കേ​​​ര​​​ള രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യു​​​ടെ (ഐ​​​എ​​​ഫ്എ​​​ഫ്കെ) വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള എ​​​ന്‍​ട്രി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 9 ആ​​​ണെ​​​ന്ന് ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി അ​​​റി​​​യി​​​ച്ചു.

അ​​​ന്താ​​​രാ​​​ഷ്ട്ര മ​​​ത്സ​​​ര വി​​​ഭാ​​​ഗം, ഇ​​​ന്ത്യ​​​ന്‍ സി​​​നി​​​മ നൗ, ​​​മ​​​ല​​​യാ​​​ളം സി​​​നി​​​മ റ്റു​​​ഡേ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ 2023 സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നി​​​നും 2024 ഓ​​​ഗ​​​സ്റ്റ് 31നു​​​മി​​​ട​​​യി​​​ല്‍ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.


iffk.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് മു​​​ഖേ​​​നെ എ​​​ന്‍​ട്രി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 29ാമ​​​ത് ഐ​​​എ​​​ഫ്എ​​​ഫ്കെ 2024 ഡി​​​സം​​​ബ​​​ര്‍ 13 മു​​​ത​​​ല്‍ 20 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും.