കശുവണ്ടി തൊഴിലാളികൾക്ക് 20% ബോണസ്
Sunday, September 8, 2024 1:12 AM IST
തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനം. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വ്യവസായ ബന്ധസമിതി യോഗത്തിലാണു തീരുമാനം.
മാസ ശന്പളക്കാരായ ജീവനക്കാർക്കു മൂന്ന് മാസത്തെ ശന്പളത്തിനു തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. ബോണസ് തുക സെപ്റ്റംബർ 10നകം വിതരണം ചെയ്യും.