റെഡ് ആർമിയുമായി ബന്ധമില്ലെന്ന് പി. ജയരാജൻ
Saturday, September 7, 2024 1:54 AM IST
പാലക്കാട്: റെഡ് ആർമിയുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു സിപിഎം നേതാവ് പി. ജയരാജൻ പറഞ്ഞു.
റെഡ് ആർമിയെ തന്റെ പേരുമായി ബന്ധപ്പെടുത്താൻ ഗൂഢശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്. അവരുടെ ലക്ഷ്യം പാർട്ടി സമ്മേളനം ആണ് - പി. ജയരാജൻ പറഞ്ഞു.
പാർട്ടിയുടെ നവമാധ്യമങ്ങളുമായാണ് തനിക്കു ബന്ധം. സമ്മേളനകാലത്ത് പല വ്യാജപ്രചാരണവും നടക്കുന്നുണ്ട്. പോലീസുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. അതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട്. വലതുപക്ഷ മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.