കാഫിര്‍ സ്ക്രീന്‍ഷോട്ട്: പരാതിക്കാരനെ വാദിയാക്കാത്തതില്‍ പോലീസിന്റെ വിശദീകരണം തേടി
Saturday, September 7, 2024 12:01 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരനെ വാദിയാക്കാത്തതില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി.
തന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പോലീസിനോടു വിശദീകരണം തേടിയത്.
വ്യാജ സ്ക്രീന്‍ഷോട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്കിയ കാസിമിനെ വാദിയായി ഉള്‍പ്പെടുത്താത്തതിനാല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനു സാധ്യമാകില്ലെന്ന് അഭിഭാഷകന് മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇതുസംബന്ധിച്ച് കോടതി വിശദീകരണം തേടിയത്.