സിപിഎം-ആർഎസ്എസ് ബന്ധം അന്വേഷിക്കണം: കെ.സി. വേണുഗോപാൽ
Saturday, September 7, 2024 12:01 AM IST
ന്യൂഡൽഹി: പോലീസിലെ കാവിവത്കരണം പോലുള്ള ഗുരുതരമായ വിഷയങ്ങളിൽ ഇടപെടാതെ കേരള സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
പോലീസ് സേനയിലെ ആർഎസ്എസ് ബന്ധവും ആർഎസ്എസുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ കൂട്ടുകെട്ടുകളും ഗൗരവകരമായ ആരോപണങ്ങളാണെന്നും ഇത്തരം സംഭവങ്ങൾ സിപിഎം അഖിലേന്ത്യാ നേതൃത്വം അന്വേഷിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.