പേമെന്റ് ഓഫ് ബോണസ് ആക്ട്: ഭേദഗതി ഹൈക്കോടതി ശരിവച്ചു
Saturday, September 7, 2024 12:01 AM IST
കൊച്ചി: പേമെന്റ് ഓഫ് ബോണസ് ആക്ടില്‍ 2015ല്‍ കൊണ്ടുവന്ന ഭേദഗതികള്‍ ഹൈക്കോടതി ശരിവച്ചു.
ഭേദഗതിയുടെ നിയമസാധുതയും മുന്‍കാല പ്രാബല്യം നടപ്പാക്കിയതും ചോദ്യംചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണു ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്. ആക്ട് ഭേദഗതിയും മുന്‍കാല പ്രാബല്യം അനുവദിച്ചതും ശരിവച്ച പാറ്റ്ന, മദ്രാസ് ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു വിധി.
പേമെന്റ് ഓഫ് ബോണസ് നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ച് 2016 ജനുവരി ഒന്നിനാണ് രാഷ്ട്രപതിയുടെ ഗസറ്റ് വിജ്ഞാപനം വന്നത്. നിയമത്തിന്റെ പ്രയോഗക്ഷമത നിര്‍ണയിക്കുന്നതിനുള്ള വേതനപരിധി പ്രതിമാസം 10,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി വര്‍ധിപ്പിക്കുകയും ബോണസ് കണക്കാക്കുന്നതിനുള്ള വേതനപരിധി പ്രതിമാസം 3,500 രൂപയില്‍നിന്ന് 7,000 രൂപയായി ഉയര്‍ത്തുകയുമായിരുന്നു.