ഓണാഘോഷം ഒഴിവാക്കാനാകില്ല: മുഖ്യമന്ത്രി
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ വേണ്ടെന്നു വച്ചതാണെന്നും എന്നാൽ ഓണാഘോഷം ഒഴിവാക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തു സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്.-മുഖ്യമന്ത്രി പറഞ്ഞു.