ഒമര്‍ ലുലുവിന്റെ ഹര്‍ജി അന്തിമവാദത്തിനായി മാറ്റി
Friday, September 6, 2024 12:45 AM IST
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന് ഒമര്‍ ലുലു നല്കിയ ഹർജി അന്തിമ വാദത്തിനായി ഹൈക്കോടതി 12ലേക്കു മാറ്റി.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് ആരോപിച്ചു യുവനടി നല്കിയ പരാതിയിലെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്ന ഹർജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് മാറ്റിയത്.
സിനിമാ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഒമര്‍ ലുലു തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചെന്നടക്കം ചൂണ്ടിക്കാട്ടിയാണു പരാതി .
എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഹര്ജിക്കാരന് കോടതി നേരത്തേ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.